കൊച്ചി: കൊച്ചി കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏപ്രിലിൽ ചാത്യാത്ത് നടപ്പാതയിൽ നടത്തിയ 'കനോപ്പി ആർട്ട്‌ഹോളിക്ക്' ചിത്രകലാ ക്യാമ്പിലെ കലാസൃഷ്ടികൾ ഇന്നുമുതൽ എറണാകുളം ഡർബാർ ഹാളിൽ പ്രദർശിപ്പിക്കും. രാവിലെ പത്തിന് പ്രശസ്ത കഥാകൃത്ത് പി.എഫ്. മാത്യൂസ് ഉദ്ഘാടനം ചെയ്യും. 30 ന് സമാപിക്കും. കേരള ലളിതകല അക്കാഡമിയുടെ സഹകരണത്തോടെ സിഹെഡിന്റെ ഏകോപനത്തിലായിരുന്നു ക്യാമ്പ്. കലാകാരന്മാർക്ക് കൈത്താങ്ങായി, ആടാനും പാടാനും വരക്കാനുമായി കോർപ്പറേഷൻ കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച ആർട്ട്‌സ് സ്‌പേസ് കൊച്ചി (എ.എസ്.കെ)യുടെ ആഭിമുഖ്യത്തിലാണ് പ്രദർശനം. രാവിലെ 11 മുതൽ വൈകിട്ട് 7 വരെയാണ് സമയം.