കൊച്ചി: കെ.പി.എസ്.ടി.എ സംസ്ഥാന നേതൃത്വ ക്യാമ്പ് നാളെ മുതൽ എറണാകുളം അദ്ധ്യാപക ഭവനിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സമാപനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ ഡോ.അരുൺ കരിപ്പാൾ, വി.കെ.അജിത്കുമാർ, റഷീദ് ഉസ്മാൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. എറണാകുളം, തൃശൂർ. കോട്ടയം, ഇടുക്കി ജില്ലകളിലെ സംസ്ഥാന കൗൺസിൽ അംഗങ്ങളും ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരും ക്യാമ്പിൽ പങ്കെടുക്കും. യോഗത്തിൽ വിദ്യാഭ്യാസ മേഖലയിലെ ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ക്രോഡീകരിച്ച് സംസ്ഥാന സർക്കാരിന് കൈമാറുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി.പ്രദീപ് അറിയിച്ചു.