ചെന്നൈ: പ്രഭാത നടത്തത്തിനിടെ നാട്ടുകാരോട് കുശലാന്വേഷണം നടത്തുകയും യുവത്വത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയും ചെയ്യുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വീഡിയോ വൈറലായി.
ട്രാക്ക് സ്യൂട്ടിൽ നടക്കാനിറങ്ങിയ 68കാരനായ സ്റ്റാലിനോട് ഒരു സ്ത്രീയാണ് യുവത്വത്തിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചത്. പൊട്ടിച്ചിരിയായിരുന്നു മറുപടി. പിന്നാലെ ഭക്ഷണ നിയന്ത്രണമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് സ്റ്റാലിൻ വെളിപ്പെടുത്തി. ചെറിയ ആൾക്കൂട്ടത്തോട് കുശലം ചോദിക്കുകയും വിശേഷം അന്വേഷിക്കുകയും ചെയ്യുന്ന സ്റ്റാലിന്റെ വിഡിയോ ഡി.എം.കെയുടെ അക്കൗണ്ടിലാണ് പങ്കുവച്ചിരിക്കുന്നത്.
നേരത്തെ ഫിറ്റ്നസുമായും വ്യായാമവുമായും ബന്ധപ്പെട്ട വിഡിയോകളും സ്റ്റാലിൻ പങ്കുവച്ചിരുന്നു. സ്റ്റാലിൻ വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ സമീപകാലത്ത് തമിഴ്നാട്ടിൽ ട്രെൻഡിംഗായിരുന്നു. യോഗ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സ്റ്റാലിൻ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |