തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്ക് ഇനി വിളിച്ചാൽ പൊലീസുകാരെ കിട്ടും. ഒരു മാസമായി അനക്കമില്ലാതിരുന്ന ഫോണിന്റെ തകരാർ ഇന്നലെ ബി.എസ്.എൻ.എൽ അധികൃതർ പരിഹരിച്ചു. ഫോണിന്റെ തകരാറിനെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നടപടി.
അതേസമയം പൊലീസുകാർ ഫോൺ തകരാറിലായ വിവരം ഒരു മാസമായിട്ടും അറിയിച്ചില്ലെന്ന് ബി.എസ്.എൻ.എൽ അധികൃതർ വ്യക്തമാക്കി. പൊലീസുകാർക്ക് മൊബൈൽ ഫോണുകളുള്ളതിനാൽ ലാൻഡ് ഫോൺ കേടായ വിവരം ഉദ്യോഗസ്ഥർ ആരും ശ്രദ്ധിച്ചില്ലെന്നാണ് വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |