SignIn
Kerala Kaumudi Online
Saturday, 27 April 2024 1.46 AM IST

കേരളത്തിന് മുന്നറിയിപ്പ്, ഹിമാചലിൽ ഒരു സ്കൂളിലെ 79 വിദ്യാർത്ഥികൾക്കും മൂന്ന് അദ്ധ്യാപകർക്കും കൊവിഡ്, സ്കൂൾ തുറക്കുന്നത് വീണ്ടും നീട്ടി

himachal

ചണ്ഡിഗഢ്: ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിലെ സ്കൂളിൽ 79 വിദ്യാർത്ഥികൾക്കും മൂന്ന് അദ്ധ്യാപകർക്കും കൊവിഡ്. ധരംപൂരിലുള്ള സ്കൂളിലെ വിദ്യാർത്ഥികളിലാണ് കൊവി‌ഡ് പടർന്നിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ ബോ‌ർഡിംഗ് സ്കൂളുകൾ ഒഴിച്ചുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരിക്കുകയാണ്. ഇന്നലെ സ്കൂളുകൾ തുറക്കാനായിരുന്നു സംസ്ഥാന സർക്കാർ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അത് പിന്നീട് ശനിയാഴ്ച വരെ നീട്ടിയിരുന്നു. അടുത്ത തിങ്കളാഴ്ച സ്കൂളുകൾ തുറക്കാനിരിക്കെയാണ് വിദ്യാർത്ഥികളിൽ കൊവിഡ് കണ്ടത്തുന്നത്.

അതേ സമയം കേരളത്തിൽ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള സംയുക്ത യോഗം ഇന്ന് ചേരും. വൈകിട്ട് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിൽ ചേരുന്ന യോഗത്തിൽ ഇരുവകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ, ഗുരുതര രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ഓൺലൈൻ ക്ളാസ്, മാതാപിതാക്കളുടെ സമ്മതപത്രം എന്നീ നിർദേശങ്ങൾ യോഗത്തിൽ ഉയരാൻ സാദ്ധ്യതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SCHOOL REOPENING, HIMACHAL PRADESH, KERALA SCHOOL, COVID19
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.