മലപ്പുറം: സംസ്ഥാനത്ത് ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. വാളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. അഹമ്മദിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡാനന്തര ചികിത്സയിലിരിക്കെ ബ്ലാക്ക് ഫംഗസ് ബാധിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |