ഫാഷൻ സ്റ്റേറ്റ്മെന്റിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് നടി സാനിയ ഇയ്യപ്പൻ. ഇത്തവണ സൈമ അവാർഡിൽ പന്കെടുക്കാനാണ് താരം അതീവ സുന്ദരിയായി മഞ്ഞ ഗൗണിൽ എത്തിയത്. മിനിമൽ മേക്കപ്പിലും ആഭരണങ്ങളൊഴിവാക്കി ഏറെ ആകർഷകമായാണ് വേദിയിലെത്തിയത്. ലൂസിഫറിലെ വേഷത്തിലൂടെ മലയാളത്തിലെ മികച്ച സഹനടിക്കുള്ള അവാർഡാണ് സാനിയയ്ക്ക് ലഭിച്ചത്. പതിവ് ഹെയർസ്റ്റൈലിൽ നിന്നും വ്യത്യസ്തമായി നീണ്ട മുടിയിൽ സാനിയയെ കണ്ടത് ആരാധകർക്കും കൗതുകമായി. സോഷ്യൽ മീഡിയയിൽ താരം ചിത്രം പോസ്റ്റ് ചെയ്തതോടെ ബോളിവുഡ് താരസുന്ദരിമാരുടെ ലുക്കാണ് സാനിയയ്ക്കെന്ന് കമന്റുകളും നിറഞ്ഞു.
മഞ്ഞ നിറവും ഗോൾഡൻ വർക്കും ചേർന്ന ഗൗണാണ് സാനിയയുടെ അഴക് പതിന്മടങ്ങ് വർദ്ധിപ്പിച്ചത്. സിംഗിൾ സ്ലീവ്ലെസ് ഗൗണിൽ ഏറെ സെക്സിയായിരിക്കുന്നുവെന്ന് പറഞ്ഞവരും കുറവല്ല. അവാർഡ് വാങ്ങാൻ മാത്രമല്ല, സാനിയയുടെ ഡാൻസും ഇത്തവണത്തെ സൈമയുടെ അവാർഡ് നൈറ്റിലുണ്ടായിരുന്നു. അവാർഡ് പരിപാടിക്ക് മുന്നേ തന്നെ സാനിയയുടെയും സംഘത്തിന്റെയും കിടിലൻ ഡാൻസ് പ്രാക്ടീസ് വീഡിയോ വൈറലായിരുന്നു. ഗ്ലാമറസ് വേഷത്തിലാണ് സാനിയ ഡാൻസ് വേദിയിലും പ്രത്യക്ഷപ്പെട്ടത്.
ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പന്കുവയ്ക്കുന്ന ആളാണ് സാനിയ. യാത്രകളിൽ നിന്നുള്ള ചിത്രങ്ങളും ഡാൻസ് വീഡിയോയുമൊക്കെ സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ട്. ഇടയ്ക്കെല്ലാം അതീവ ഗ്ലാമറസ് വേഷങ്ങളിലും സാനിയയെ കാണാം. ക്വീനിലൂടെയാണ് മലയാളസിനിമയിലേക്ക് സാനിയ എത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങൾ സാനിയയെ തേടിയെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |