മോഹൻലാൽ ചിത്രം ആറാട്ട് ഒക്ടോബറിൽ റിലീസിനൊരുങ്ങുന്നു എന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ. ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്ത തെറ്റാണെന്ന് ഉണ്ണികൃഷ്ണൻ വ്യക്തമാക്കി."ആറാട്ട്" ഒക്റ്റോബറിൽ റിലീസ് ചെയ്യുന്നു എന്ന വാർത്ത തെറ്റാണ്. ചിത്രത്തിന്റെ റിലിസ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.,എന്ന് ഉണ്ണികൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ചിത്രം ഒക്ടോബർ 14ന് തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ.
വില്ലൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും ബി. ഉണ്ണിക്കൃഷ്ണനും ഒരുമിക്കുന്ന ആറാട്ടിന് ഉദയ്കൃഷ്ണണയാണ് തിരക്കഥയൊരുക്കുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ്കുമാർ, വിജയരാഘവൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |