SignIn
Kerala Kaumudi Online
Friday, 26 April 2024 8.27 AM IST

'ക്ടാവ് ബ്രേക്ക് അപ് ആയി പോയിട്ട് 666 ദിവസായി'; 666 ബലൂണുകൾ ഊതി വീർപ്പിച്ച് യുവാവ്, പ്രണയിനിയെക്കുറിച്ച് ചോദിച്ചവരോട് പറഞ്ഞത് ഇത്രമാത്രം

baloon

പ്രണയം നിരസിച്ചതിന്റെ പേരിൽ കാമുകിയെ വെടിവച്ചു കൊല്ലുകയും, വീട്ടിൽക്കയറി കുത്തുകയുമൊക്കെ ചെയ്ത നിരവധി സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ ബ്രേക്കപ്പായി പോയ കാമുകിയുടെ ഓർമയ്ക്ക് 666 ബലൂണുകൾ ഊതി വീർപ്പിച്ച ഒരു യുവാവ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

തൃശൂർ കുറ്റുമുക്ക് നെട്ടിശ്ശേരിയിലെ പാടത്തിനടുത്താണ് യുവാവ് 666 ചുവന്ന ബലൂണുകൾ ഊതി വീർപ്പിച്ചു കെട്ടിയത്. പോസ്റ്റിലും മരത്തിലുമായി കയർ വലിച്ചു കെട്ടി അതിലേക്ക് ബലൂണുകൾ കെട്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ഇത്രയും ബലൂണുകൾ ഊതിവീർപ്പിക്കുന്നത് കണ്ട് കൗതുകത്തോടെ ചോദിച്ചവരോട് 'ക്ടാവ് ബ്രേക്ക് അപ് ആയി പോയിട്ട് 666 ദിവസായി. ഇത്രേം ദിവസം കാത്തിരുന്നു, അതിന്റെ ഓർമക്കായി ഇത്രേം ബലൂൺ ഇരിക്കട്ടെന്നേ'- എന്ന മറുപടിയും യുവാവ് നൽകി.

ബുധനാഴ്ച രാവിലെയാണ് ഒരു വലിയ പെട്ടി നിറയെ ബലൂൺ പൊതികളുമായി യുവാവ് നെട്ടിശേരി പാടവരമ്പിലെ റോഡിലെത്തിയത്. മണിക്കൂറുകളെടുത്ത് ബലൂണുകൾ സ്വയം ഊതിവീർപ്പിച്ചു. 'പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ, നല്ലതു വരട്ടെ' എന്നും യുവാവ് പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOUTH, LOST LOVE, SOCIAL MEDIA VIRAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.