ശ്രീകൃഷ്ണപുരം: സംയോജിത മുട്ട ഗ്രാമം പദ്ധതിക്ക് പഞ്ചായത്തിൽ തുടക്കം. ഒരു കുടുംബത്തിന് 4560 ദിവസം പ്രായമുള്ള ഗ്രാമപ്രിയ ഇനത്തിൽപെട്ട പത്തുവീതം കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. ഗുണഭോക്തൃ വിഹിതം ഉൾപ്പെടെ 4,80,000 രൂപയാണ് പദ്ധതിച്ചെലവ്.
മൃഗാശുപത്രിയിൽ നടന്ന വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി. രാജിക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സി. ഹരിദാസൻ അദ്ധ്യക്ഷനായി. കെ. സുമതി, കെ. ഗിരിജ, എം.കെ. ദ്വാരകനാഥൻ, കെ. കോയ, സീനിയർ വെറ്ററിനറി സർജൻ ഡോ. എം. പ്രേംകുമാർ എന്നിവർ പങ്കെടുത്തു.
ഗുണമേന്മയുള്ള നാടൻ കോഴിമുട്ടയുടെ ഉപയോഗത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതു ലക്ഷ്യമിട്ട് വീട്ടുമുറ്റത്ത് മുട്ടക്കോഴി വളർത്തൽ വ്യാപന പദ്ധതിയാണ് സംയോജിത മുട്ട ഗ്രാമം പദ്ധതി. ജനറൽ വിഭാഗത്തിൽ 300 പേർക്കും എസ്.സി വിഭാഗത്തിൽ 100 പേർക്കുമായി 4000 മുട്ട കോഴികളെയാണ് വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |