കൊച്ചി: ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായി കൊതുക് നശീകരണ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30 ന് എറണാകുളം ശ്രീനാരായണ സേവാ സംഘം ഓഫീസ് അങ്കണത്തിൽ വെച്ച് മേയർ അഡ്വ.എം. അനിൽകുമാർ നിർവഹിക്കും. കൗൺസിലർ സുധ ദിലീപ് കുമാർ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ .കുട്ടപ്പൻ, നോൺ കോവിഡ് സർവെയലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസ് , ശ്രീനാരായണ സേവാ സംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി .പ്രേമചന്ദ്രൻ , സെക്രട്ടറി പി. പി. രാജൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |