മാഹി:പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രമുഖ പ്രവാസി ജീവകാരുണ്യ പ്രവർത്തകൻ വീരോളി അബ്ദുറഹ്മാൻ എഞ്ചിനീയറുടെ മകൻ ഡോ: ഫിറോസ് വിരോളി, മാഹി സി.എച്ച്.സെന്ററിന് നൽകിയ തെർമൽ ഫോഗിംഗ് മെഷീൻ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. സി.എച്ച്. സെന്റർ പ്രസിഡന്റ് എ.വി. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ വിരോളി, ചാലക്കര പുരുഷു, ഇഫ്തിയാസ് മഞ്ചക്കൽ, കെ. നസീർ, കെ. താഹ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |