വിതുര:പരപ്പാറ മാങ്കാട് റസിഡന്റ്സ് അസോസിയേഷൻ വാർഷികവും പ്രതിഭാസംഗമവും മാങ്കാട് കമ്മ്യൂണിറ്റിഹാളിൽ നടന്നു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് ഉദ്ഘാടനം ചെയ്തു.റസിഡന്റ്സ് പ്രസിഡന്റ് ചായം സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട്‌ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,ചായം വാർഡ്‌മെമ്പർ ആർ.ശോഭനകുമാരി,ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,സെക്രട്ടറി ബി.തങ്കപ്പൻനായർ,ജി.ഭുവനചന്ദ്രൻ,ഗിരിജ,എസ്.വിജയകുമാർ എന്നിവർ പങ്കെടുത്തു.