മലപ്പുറം: ജില്ലയിൽ മുസ്ളിം ലീഗ് പ്രതിനിധികൾ പ്രസിഡന്റുമാരായ 60 ഗ്രാമപഞ്ചായത്തുകളിലും ഇനി 'സർ' വിളി വേണ്ടെന്ന് തീരുമാനം. ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് ലീഗ് ജനറൽ ബോഡി യോഗമാണ് തീരുമാനമെടുത്തത്. ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിവച്ച കീഴ്വഴക്കങ്ങൾ ഇനിയും തുടരേണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡന്റുമാരെല്ലാവരും കൂടി ഇത്തരമൊരു തീരുമാനമെടുക്കുന്നത് ആദ്യമാണ്. 94 പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്.
ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |