കുട്ടനാട് : ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തമ്പി മേട്ടുതറയ്ക്ക് ബി ഡി.ജെ.എസ്,ബി.ഡി.വൈ.എസ് ബി.ഡി.എം.എസ് കുട്ടനാട് നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ യോഗം സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. ബി.ഡി.വൈ.എസ് മണ്ഡലം പ്രസിഡന്റ് നിഥിൻ മുട്ടേൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സംഘടനാ സെക്രട്ടറി എ.ജി.സുഭാഷ് മുഖൃപ്രഭാഷണം നടത്തി. ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് സുശീലാ മോഹനൻ,ബി.ഡി.എം.എസ് മണ്ഡലം പ്രസിഡന്റ് സുധ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. രഞ്ജു തട്ടാശ്ശേരി സ്വാഗതവും പ്രദീപ് നെടുമുടി നന്ദിയും പറഞ്ഞു.