അജിതൻ കഥ എഴുതി സംവിധാനം ചെയ്യുന്ന നല്ല വിശേഷം പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ഇന്ദ്രൻസ്, ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ചെമ്പിൽ അശോകൻ, ബാലാജി ശർമ്മ, ദിനേശ് പണിക്കർ, കാക്കമുട്ട ശശികുമാർ, കലാഭവൻ നാരായണൻകുട്ടി, തിരുമല രാമചന്ദ്രൻ, ചന്ദ്രൻ, മധു, അപർണ നായർ, അനീഷ, സ്റ്റെല്ല, ബേബി വർഷ, ശ്രീജ വയനാട്, രഞ്ജു നിലമ്പൂർ എന്നിവരാണ്താരങ്ങൾ. വരും തലമുറയ്ക്കുവേണ്ടി പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശം നൽകുന്ന ചിത്രം പ്രവാസി ഫിലിംസിന്റെ ബാനറിലാണ് നിർമ്മാണം. തിരക്കഥ, സംഭാഷണം : വിനോദ് കെ. വിശ്വൻ, ഛായാഗ്രഹണം: നൂറുദ്ദീൻ ബാവ, എഡിറ്റിംഗ്: സുജിത് സഹദേവ്, ഗാനരചന: ഉഷ മേനോൻ, സംഗീതം: സൂരജ് നായർ, റെക്സ്, പി.ആർ.ഒ: അജയ് തുണ്ടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |