SignIn
Kerala Kaumudi Online
Friday, 26 April 2024 7.04 AM IST

മാനസിക വൈകല്യമുള്ള പെൺകുട്ടിയുടെ സ്വർണാഭരണങ്ങൾ കവർന്ന യുവാവ് അറസ്റ്റിൽ

anu

കല്ലമ്പലം: മാനസിക വൈകല്യമുള്ള പെൺകുട്ടിയിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന യുവാവ് അറസ്റ്റിൽ. കരവാരം നെടുംപറമ്പ് തോക്കാല ആതിര ഭവനിൽ അനുവാണ് (24) അറസ്റ്റിലായത്. പുല്ലൂർമുക്ക് സ്വദേശിയായ പെൺകുട്ടിയുടെ മാലയും കമ്മലും മോതിരവും ഉൾപ്പെടെ 3 പവനോളം സ്വർണാഭരണങ്ങളാണ് പ്രതി കവർന്നത്.

വർക്കല ഡി.വൈ.എസ്.പി എം. നിയാസിന്റെ നിർദ്ദേശാനുസരണം കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഐ. ഫറോസിന്റെ നേതൃത്വത്തിൽ എസ്.ഐ ഗംഗാപ്രസാദ്.വി, ഗ്രേഡ് എസ്.ഐ അനിൽകുമാർ, എ.എസ്.ഐമാരായ സുനിൽ, സുനിൽ കുമാർ, സി.പി.ഒമാരായ ബിജു, ഹരിമോൻ, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.