കൊച്ചി: മൂന്നാഴ്ചയ്ക്ക് ശേഷം ഇന്ധനവിലയിൽ മാറ്റം. ഡീസൽ വിലയിൽ ലിറ്ററിന് 20 - 22 പൈസയുടെ വർദ്ധനയുണ്ടായി. ഇതുപ്രകാരം തിരുവനന്തപുരത്ത് വില 95.61 രൂപയായി (പ്രാദേശികാടിസ്ഥാനത്തിൽ വില വർദ്ധനയിൽ വ്യത്യാസമുണ്ടാകും). പെട്രോൾ വിലയിൽ മാറ്റമില്ല - 103.42 രൂപ. ജൂലായ് 15ന് ശേഷം ആദ്യമാണ് ഇന്ധനവില വർദ്ധിക്കുന്നത്. സെപ്തംബർ അഞ്ചിന് പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയും കുറച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |