സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്ക്കാരങ്ങൾ
തിരുവനന്തപുരം : രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ ലഭ്യമാക്കിയ സംസ്ഥാനത്തിനുള്ള അവാർഡ് ഉൾപ്പെടെ മൂന്ന് ദേശീയ പുരസ്ക്കാരങ്ങൾ കേരളത്തിന് ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ആയുഷ്മാൻ ഭാരത്, പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതികൾ പ്രകാരം ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ ലഭ്യമാക്കിയ സർക്കാർ ആശുപത്രിക്കുള്ള അവാർഡ് കോട്ടയം സർക്കാർ മെഡിക്കൽ കോളേജും, കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ പേർക്ക് കേന്ദ്രസർക്കാരിന്റെ ഇൻഷ്വറൻസ് കാർഡിലൂടെ ചികിത്സ ലഭ്യമാക്കിയതിനുള്ള പ്രധാൻമന്ത്രി ആരോഗ്യമിത്ര അവാർഡ് ആലപ്പുഴ വണ്ടാനം ടി.ഡി മെഡിക്കൽ കോളേജിലെ എ.അശ്വതിയും
കരസ്ഥമാക്കി. കഴിഞ്ഞ 3 വർഷത്തിനിടെ 2 കോടിയുടെ സൗജന്യ ചികിത്സയാണ് രാജ്യത്താകെ നടപ്പിലാക്കിയത്. ഇതിൽ 27.5 ലക്ഷവും ( 13.66 ശതമാനം) കേരളത്തിലാണെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |