SignIn
Kerala Kaumudi Online
Tuesday, 07 May 2024 4.30 PM IST

കോർപറേഷനിൽ 26 കോടി രൂപയുടെ പദ്ധതികൾ; ഉദ്ഘാടനം ഇന്ന്

plan

തൃശൂർ: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷനിൽ പൂർത്തീകരിച്ച 26 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കും. കോർപറേഷൻ പരിസരത്ത് മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജൻ ശിലാഫലകം അനാഛാദനം ചെയ്യും. ടി.എൻ. പ്രതാപൻ എം.പി, പി. ബാലചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് 22.31 കോടി രൂപ ചെലവിട്ട് നിർമിച്ച സോണിംഗ് ആൻഡ് മാപ്പിംഗ്, പൈപ്പുകൾ മാറ്റി സ്ഥാപിക്കൽ, 2.66 കോടി രൂപ മുടക്കി നെഹ്‌റുപാർക്കിൽ മ്യൂസിക്കൽ ഫൗണ്ടൻ, ഒരു കോടി രൂപ ചെലവു ചെയ്ത് മുണ്ടുപാലം മുതൽ അവന്യൂ റോഡ് വരെയുള്ള കാന കവർ സ്ലാബ് നിർമാണങ്ങൾ എന്നിവയാണ് പദ്ധതികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.