തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും മുൻ കെ പി സി സി അദ്ധ്യക്ഷൻ വി എം സുധീരൻ രാജിവച്ചു. രാജിക്കത്ത് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന് കൈമാറി.
പുനഃസംഘടനാ വിഷയത്തിൽ പ്രതിഷേധിച്ചാണു രാജിയെന്നാണ് സൂചന. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും സുധീരൻ അറിയിച്ചു. പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നും, ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തി ആക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. അതേസമയം പ്രശ്നങ്ങൾ കെ പി സി സി അദ്ധ്യക്ഷൻ പരിഹരിക്കുമെന്ന് പി ടി തോമസ് എം എൽ എ പ്രതികരിച്ചു. സുധീരനെ വീട്ടിൽ ചെന്ന് സുധാകരൻ കണ്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |