SignIn
Kerala Kaumudi Online
Friday, 20 September 2024 5.18 AM IST

എത്‌നിക് സംയുക്ത

Increase Font Size Decrease Font Size Print Page
samyuktha

എത്‌നിക് ലുക്കിൽ പ്രേക്ഷകരുടെ മനം കവരുന്ന ഒരുപിടി ചിത്രങ്ങളുമായി സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ് പ്രിയതാരം സംയുക്ത മേനോൻ. തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് സംയുക്ത.കടുംപച്ച നിറത്തിൽ ഫുൾ സ്ളീവ് അനാർകലിയ്‌ക്കൊപ്പം ചുവപ്പ് ദുപ്പട്ട അണിഞ്ഞ് വശ്യമനോഹരിയായാണ് പ്രിയനടി എത്തിയിരിക്കുന്നത്. സ്റ്റേറ്റ്മെന്റ് സ്റ്റൈൽ കമ്മൽ മാത്രമാണ് വേഷത്തിനൊപ്പം ആക്സസറൈസ് ചെയ്തിരിക്കുന്നത്. ലൂസ് ഹെയർ സ്റ്റൈലിനൊപ്പം ട്രെൻഡി മേക്കപ് ലുക്കിലാണ് പ്രേക്ഷകരുടെ പ്രിയനടി എത്തിയിരിക്കുന്നത്, സംയുക്തയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയൻ, കൽക്കി, ആസിഫ് അലി നായകനായ അണ്ടർ വേൾഡ്, ഉയരെ, ആന്തോളജി ചിത്രമായ ആണും പെണ്ണും, ഒ.ടി.ടി റിലീസ് ആയെത്തിയ വുൾഫ് തുടങ്ങി നിരവധി ചിത്രങ്ങളിൽ സംയുക്ത അഭിനയ മികവ് തെളിയിച്ചിരുന്നു. എരിഡ, ഗാലിപട 2, കടുവ എന്നിവയാണ് സംയുക്തയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SAMYUKTHA MENON
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.