SignIn
Kerala Kaumudi Online
Saturday, 27 April 2024 12.33 AM IST

മലബാർ കലാപ കേന്ദ്രങ്ങൾക്ക് ടൂറിസം സർക്യൂട്ട്: മന്ത്രി മുഹമ്മദ് റിയാസ്

muhammad-riyaz

ആലപ്പുഴ: മലബാർ കലാപവുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് ആവിഷ്‌കരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മലബാർ കലാപത്തിന്റെ 100-ാം വാർഷികത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. നടത്തുന്ന സെമിനാറുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ ഏറെ ചരിത്രപ്രാധാന്യമുള്ളവയാണ്. ഇവയുൾക്കൊള്ളുന്ന ടൂറിസം സർക്യൂട്ടുമായി ആരെങ്കിലും മുന്നോട്ടുവന്നാൽ ടൂറിസം വകുപ്പ് ഇരുകൈയും നീട്ടി സ്വാഗതം ചെയ്യും. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ വിനോദസഞ്ചാരത്തിന്റെ പരിധിയിൽ വരണം. കലാപത്തിന്റെ ഭാഗമായി തിരൂരിൽ നടന്നത് വാഗൺ ട്രാജഡിയല്ല, വാഗൺ കൂട്ടക്കൊലയാണ്. ഈ കൂട്ടക്കൊലയിൽ ജീവൻ വെടിഞ്ഞവരിൽ വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരുണ്ടെന്നും കലാപം ഇസ്ലാമിക രാഷ്ട്രത്തിനു വേണ്ടി നടത്തിയ പോരാട്ടമായിരുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUHAMMAD RIYAZ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.