തിരുവനന്തപുരം : 18നും 40നും ഇടയിൽ പ്രായമുള്ള യുവതികളെ ഉൾപ്പെടുത്തി കുടുംബശ്രീയുടെ കീഴിൽ സംസ്ഥാനത്ത് രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകൾക്ക് അനുയോജ്യമായ പേരും ലോഗോയും ക്ഷണിക്കുന്നു. തെരഞ്ഞെടുക്കുന്നവയ്ക്ക് 10000 രൂപ വീതം സമ്മാനം നൽകും. 29 വരെ മത്സരത്തിൽ പങ്കെടുക്കാം. എൻട്രികൾ എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ മിഷൻ, ട്രിഡ ബിൽഡിംഗ്, മെഡിക്കൽ കോളേജ്.പി.ഒ, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ രജിസ്റ്റേഡ് പോസ്റ്റിൽ അയക്കണം. കവറിന് പുറത്ത് ' ഓക്സിലറി ഗ്രൂപ്പ്-ലോഗോ/പേര് മത്സരം' എന്ന് രേഖപ്പെടുത്തണം. വ്യക്തിയുടെ പേര്, മേൽവിലാസം, ഫോൺനമ്പർ എന്നിവയും ഉണ്ടായിരിക്കണം. kudumbashreeyouth@gmail.com എന്ന ഇ - മെയിലിലൂടെയും എൻട്രികൾ അയക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |