SignIn
Kerala Kaumudi Online
Saturday, 27 April 2024 2.05 AM IST

പ്രസംഗത്തിനിടെ നാക്കുപിഴച്ച് ട്രൂഡോ

fgfgff

ഒട്ടാവ : എൽ.ജി.ബി.ടി സമൂഹത്തെക്കുറിച്ചുള്ള പ്രസംഗത്തിനിടെ നാക്കുപിഴച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 16 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ട്രൂഡോഎൽ.ജി.ബി.ടി.ക്യു എന്ന വാക്ക് ഉച്ചരിക്കാൻ പാടുപെടുന്നത്. മൂന്ന് നാല് പ്രാവിശ്യത്തെ ശ്രമത്തിനൊടുവിലാണ് തിരുത്തിപ്പറഞ്ഞ് പ്രസംഗം തുടർന്നത്. എല്‍.ജി.ബി.ടി.ക്യു വിഭാഗത്തിന്റെ അവകാശങ്ങളെക്കുറിച്ച് പൊതുവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ എപ്പോഴാണ് പ്രസംഗം നടന്നത് എന്നതിന് വ്യക്തമല്ല. കാനഡയിൽ ട്രൂഡോ സർക്കാർ വീണ്ടും സ്ഥാനമേറ്റെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവമെന്നാണ് പറയപ്പെടുന്നത്. വീഡിയോയ്ക്ക് രസകരവും വിമർശനാത്മകവുമായ നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. എൽ.ജി.ബി.ടിയുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് അനുകൂല നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ ആഗോളതലത്തിൽ നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയ രാജ്യമാണ് കാനഡയും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.