SignIn
Kerala Kaumudi Online
Saturday, 27 April 2024 4.27 AM IST

തകർത്തടിച്ച് ജഡേജ,​ അവസാന പന്തിൽ ലക്ഷ്യം നേടി ചെന്നൈ,​ പ്ലേ ഓഫിലേക്ക്

gg

അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അവസാന പന്തിൽ വിജയം നേടി ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫ് ഉറപ്പിച്ചു.. 172 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ചെന്നൈയുടെ എട്ടാം വിജയമാണിത്. രവീന്ദ്ര ജഡേജയുടെ തകർപ്പൻ പ്രകടനമാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്.

അവസാന രണ്ടോവറില്‍ ജയിക്കാന്‍ 26 റണ്‍സാണ് ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19ാം ഓവറില്‍ രണ്ട് സിക്‌സും രണ്ട് ഫോറും നേടിക്കൊണ്ട് ജഡേജ കളി ചെന്നൈയ്ക്ക അനുകൂലമാക്കി. അവസാന ഓവറില്‍ ചെന്നൈയുടെ ലക്ഷ്യം വെറും നാല് റണ്‍സായി ചുരുങ്ങി. എന്നാല്‍ അവസാന ഓവറില്‍ ജഡേജയെയും സാം കറനെയും പുറത്തായെങ്കിലും അവസാന പന്തില്‍ വിജയറണ്‍ കുറിച്ച് ദീപക് ചാഹര്‍ ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചു. എട്ട് പന്തില്‍ നിന്നും 22 റണ്‍സെടുത്ത ജഡേജയുടെ ബാറ്റിംഗാണ് നിർണായകമായത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL, CHGENNAI SUPER KINGS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.