തിരുവനന്തപുരം: പാലാ ബിഷപ്പിനെ വിമർശിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിനെ തള്ളി കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. കേരളത്തിലെ വിഷയത്തെ കുറിച്ച് ആധികാരികമായി പറയേണ്ടത് കേരളത്തിലെ കോൺഗ്രസ് നേതൃത്വമാണ്. ഞങ്ങൾക്ക് ഞങ്ങളുടെതായ തീരുമാനമുണ്ടെന്നും സുധാകരൻ പറഞ്ഞു. ബിഷപ്പിന്റെ പരാമർശത്തിൽ സി.പി.എമ്മിനകത്തെ യുവജനങ്ങളുടെ അഭിപ്രായം പോലും മുഖ്യമന്ത്രി മാനിക്കുന്നില്ല. തിരുത്തൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ അപൂർവമാണ്. കണ്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കുമെന്ന പഴമൊഴിയുണ്ടെന്നും പിണറായിയെ പരിഹസിച്ച് സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |