ക്വീൻസ്ലാൻഡ് : തുടർച്ചയായ 27-ാം ഏകദിനവിജയം ലക്ഷ്യമിട്ടിറങ്ങിയ ഓസീസ് വനിതകളെ മൂന്നാം ഏകദിനത്തിൽ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ . ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ചിരുന്ന ആസ്ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.ആദ്യം ബാറ്റു ചെയ്ത ആതിഥേയർ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. മൂന്ന് പന്തുകളും രണ്ട് വിക്കറ്റുകളും ബാക്കി നിൽക്കേ ഇന്ത്യ വിജയത്തിലെത്തി.
ച
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |