ന്യൂഡൽഹി: വനിതകൾക്ക് 50 ശതമാനം സംവരണം അവകാശമാണെന്നും സുപ്രീംകോടതിയിലും മറ്റ് കോടതികളിലും ഈ ലക്ഷ്യം കൈവരിക്കാനാകണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. ആ നേട്ടം കൈവരിക്കുന്ന ദിവസം ഇവിടെ ഇല്ലെങ്കിലും താൻ സന്തോഷവാനായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതിയിൽ പുതുതായി നിയമിതരായ ജഡ്ജിമാരെ ആദരിക്കുന്നതിനായി വനിതാ അഭിഭാഷകർ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.
കീഴ്ക്കോടതിയിൽ നാല്പത് ശതമാനത്തിൽ താഴെയാണ് വനിതാ ജഡ്ജിമാരുടെ എണ്ണം. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും 11 ശതമാനത്തിൽ താഴെയാണ്. കൂടുതൽ സ്ത്രീകൾ നിയമരംഗത്തേക്ക് കടന്നുവരുമെന്നും 50% കൈവരിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |