SignIn
Kerala Kaumudi Online
Friday, 26 April 2024 12.19 PM IST

ചുവപ്പഴകിൽ അന്ന

anna-ben

മധു നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ തനിനാടൻ പെൺകുട്ടിയുടെ വേഷത്തിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ നടിയാണ് അന്ന ബെൻ. നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. എത്‌നിക് സ്റ്റൈൽ റെഡ് ഡ്രസിൽ അതീവ സുന്ദരിയായിട്ടാണ് അന്ന എത്തിയിരിക്കുന്നത്. ഹെവി ഫ്ലയേർഡ് ഡിസൈനർ ലഹങ്കയ്ക്കൊപ്പം വൈഡ് വി-നെക്ക്ഡ് ചോളി ബ്ളൗസാണ് നടി അണിഞ്ഞിരിക്കുന്നത്.​ ഹാൻഡ് എമ്പ്രോയ്ഡറി ഡ്രസിന് മോഡി കൂട്ടാൻ സിമ്പിൾ ദുപ്പട്ടയും ധരിച്ചിട്ടുണ്ട്. നോ മേക്കപ്പ് ലുക്കിനൊപ്പം റെഡ് ലിപ്സ്റ്റിക്കാണ് പെയർ ചെയ്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിന് പൂർണ്ണത നൽകാൻ സിംപിൾ സ്റ്റോൺ സ്റ്റഡഡ് മൂക്കുത്തിക്കൊപ്പം ഗോൾഡൻ ചോക്കറാണ് ആക്സസറൈസ് ചെയ്തിട്ടുള്ളത്. സെന്റർ പാർടീഷ്യൻ ചെയ്ത ലോബൺ ഹെയർ സ്റ്രൈൽ ആകർഷകമാക്കാൻ റെഡ് റോസ് പൂക്കളും ലാവൻഡർ പൂക്കളും അണിഞ്ഞിട്ടുണ്ട്. തിരക്കഥാകൃത്ത് ബെന്നി. പി. നായരമ്പലത്തിന്റെ മൂത്ത മകളായ അന്ന ബെൻ ഫാഷൻ ഡിസൈനിംഗ് പഠിക്കുമ്പോഴാണ് സിനിമയിലെത്തിയത്. ടോവിനോ നായകനാകുന്ന നാരദൻ, വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങുന്ന നൈറ്റ് ഡ്രൈവ്, പൃഥ്വിരാജ് ചിത്രം കാപ്പ, രഞ്ജൻ പ്രമോദ് ചിത്രം എന്നിട്ട് അവസാനം എന്നിവയാണ് അന്നയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.