കൊച്ചി: ജില്ലയിലെ സർക്കാർ- സ്വകാര്യ ലാബുകളിൽ കൊവിഡ് ആന്റിജൻ ടെസ്റ്റിന് കർശന നിരോധനമേർപ്പെടുത്തി. അടിയന്തര സാഹചര്യത്തിൽ ഡോക്ടമാർമാരുടെ നിർദേശപ്രകാരം മാത്രമേ ഇനി മുതൽ ആന്റിജൻ ടെസ്റ്റ് അനുവദിക്കൂ. സ്വകാര്യ ലാബുകൾ ആന്റിജൻ ടെസ്റ്റ് നടത്താനേ പാടില്ല. സർക്കാർ/ സ്വകാര്യ ലാബുകളിൽ ലാബിന്റെ ശേഷി അനുസരിച്ച് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താം. പരിശോധനയുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങളാണ് ലാബുകൾക്ക് നൽകിയിട്ടുള്ളത്. പുതിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. കൊവിഡ് പരിശോധനാ ഫലങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ലാബുകളുടെ ലൈസൻസ് റദ്ദാക്കും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.
സാംപിൾ കളക്ഷനു ശേഷം 12 മണിക്കൂറിനകം പരിശോധനാ ഫലം.
എല്ലാ പരിശോധനാ ഫലങ്ങളും പോർട്ടലിൽ ദിവസേന അപ്ലോഡ് ചെയ്യണം.
അപൂർണ്ണവും വ്യക്തവുമല്ലാത്ത വിവരങ്ങൾ നൽകരുത്.
രോഗിക്കും കൂട്ടിരിപ്പുകാർക്കും ആർ.ടി.പി.സി.ആർ ടെസ്റ്റ് മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |