കൊച്ചി: മോൻസൺ മാവുങ്കലിനെ അഞ്ച് ദിവസം കസ്റ്റഡിയിൽ കിട്ടാൻ ക്രൈംബ്രാഞ്ച് എറണാകുളം അഡി. സി.ജെ.എം കോടതിയിൽ അപേക്ഷ നൽകി. ഇന്നു വിധി പറയും. ജാമ്യം തേടി മോൻസൺ നൽകിയ ഹർജിയും ഇന്ന് പരിഗണിക്കും.
വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പു നടത്തണമെന്നും കൂടുതൽ പരിശോധനകൾ അനിവാര്യമാണെന്നും കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച് വാദിച്ചു. കെട്ടിച്ചമച്ച കേസാണെന്നും പണം വാങ്ങിയതിന് തെളിവില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.