കൊച്ചി: ശരിയായ നയത്തിലൂടെ സ്റ്റീൽ ഉത്പാദനത്തിൽ ഇന്ത്യയ്ക്ക് ചൈനയെ മറികടക്കാനാവുമെന്ന് ആർസിലർ മിറ്റൽ നിപ്പോൺ ഇന്ത്യ വൈസ് പ്രസിഡന്റും സി.ഇ.ഒയുമായ ദിലീപ് ഉമ്മൻ. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ സി.ഇ.ഒ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനസൗകര്യ വികസനം, നിർമ്മാണം എന്നിവയ്ക്കാണ് 65 ശതമാനം സ്റ്റീലും ഉപയോഗിക്കുന്നത്. സ്റ്റീൽ ഉപയോഗം സാമ്പത്തിക വളർച്ചയുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സി.ഇ.ഒ ഫോറം ചെയർമാനും ഗുജറാത്ത് നയരാ റിഫൈനറിസ് ഡയറക്ടറും സി.ഇ.ഓയുമായ പ്രസാദ് കെ. പണിക്കർ, കൊച്ചി കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ എന്നിവർ പങ്കെടുത്തു. കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.