കൊച്ചി: ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ബഹുഭാഷാ സിനിമയായ 'റോക്കട്രി, ദി നമ്പി ഇഫക്ട്" ഏപ്രിൽ ഒന്നിന് ലോകമെമ്പാടും റിലീസ് ചെയ്യും. സിനിമ സംവിധാനം ചെയ്യുന്ന നടൻ ആർ. മാധവൻ തന്നെയാണ് നമ്പി നാരായണനായി അഭിനയിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ ഭാഷകളിലും പുറത്തുവരുന്ന സിനിമയിൽ ഷാരുഖ് ഖാൻ, സൂര്യ, സിമ്രാൻ എന്നിവരും ഹോളിവുഡിൽ നിന്ന് ടൈറ്റാനിക് ഫെയിം റോൺ ഡൊണാച്ചി ഉൾപ്പെടെ പ്രമുഖ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പ്രജേഷ് സെന്നാണ് സഹസംവിധായകൻ.
സംവിധായകൻ മാധവന്റെ ട്രൈ കളർ ഫിലിംസും മലയാളിയായ വർഗീസ് മൂലന്റെയും വിജയ് മൂലന്റെയും വർഗീസ് മൂലൻ പിക്ച്ചേഴ്സും ചേർന്നാണ് സിനിമ നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |