ന്യൂഡൽഹി: യു.എസ്. മരുന്നു നിർമ്മാതാക്കളായ നോവവാക്സിന്റെ കൊവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയലിനായി ഏഴ് മുതൽ 11 വയസ്സുവരെയുള്ള കുട്ടികളെ എൻറോൾ ചെയ്യുന്നതിന് സീറം ഇൻസ്റ്റിറ്റ്യൂട്ടിന് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകി.
വിശദമായ ആലോചനയ്ക്ക് ശേഷം, പ്രോട്ടോക്കോൾ അനുസരിച്ച് ഏഴ് മുതൽ 11 വയസ്സുവരെയുള്ള വിഭാഗങ്ങളിലെ കുട്ടികളെ ചേർക്കാൻ കമ്മിറ്റി ശുപാർശ ചെയ്തു എന്ന് ക്ലിനിക്കൽ ട്രയലിനെക്കുറിച്ച് സി.ഡി.എസി.ഒയുടെ ഒരു വിഷയ വിദഗ്ദ്ധ പാനൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |