SignIn
Kerala Kaumudi Online
Friday, 03 May 2024 10.26 PM IST

യൂത്ത് കോൺഗ്രസ് പദയാത്ര ഒക്ടോ. 8ന്

y

പത്തനംതിട്ട: വർഗീയതയ്ക്കെതിരെ "തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല " എന്ന മുദ്രാവാക്യവുമായി അടൂരിൽ ഒക്ടോബർ 8ന് പദയാത്ര സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നിർജീവമായ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾക്ക് പകരമായി ഒക്ടോബർ ഒന്നിന് മുൻപ് പുതിയ കമ്മിറ്റികൾ പ്രഖ്യാപിക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി 'സ്കൂളൊരുക്കം' എന്ന പേരിൽ ജില്ലയിലെ എല്ലാ സ്കൂൾ പരിസരങ്ങളും ശുചീകരിക്കും. സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിലെ ക്വാറി മാഫിയയുടെ ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അനിലാ ദേവി, ഷിനി മെഴുവേലി,സംസ്ഥാന നിർവ്വാഹക സമിതിയംഗം നഹാസ് പത്തനംതിട്ട , ജില്ലാ വൈസ് പ്രസിഡന്റ ുമാരായ ജി.മനോജ്, വിശാഖ് വെൺപാല, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജിജോ ചെറിയാൻ,എം.എം.പി ഹസൻ ,ഉണ്ണികൃഷ്ണൻ ചൂരക്കോട്, ജിതിൻ ജി. നൈനാൻ,രഞ്ചു എം. ജെ., ഷിജു തോട്ടപ്പുഴശേരി, ലക്ഷ്മി അശോക്, ആന്ദു ബാലൻ, അലക്സ് കോയിപ്പുറത്ത്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോയൽ മുക്കരണത്ത്, അഭിലാഷ് വെട്ടിക്കാടൻ, അഫ്സൽ വി ഷെയ്ഖ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.