ചെന്നൈ: ലൈഫ് ഇൻഷ്വറൻസ് പോളിസികളിൽ എൽ.ഐ.സിയുടെ പോളിസി ബുക്ക്ലെറ്റുകൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നത് സംബന്ധിച്ച കരാറിൽ എൽ.ഐ.സിയും തപാൽ വകുപ്പും തമ്മിൽ ധാരണയിലെത്തി. ബുക്ക്ലെറ്റുകളുടെ പ്രിന്റിംഗും അതിവേഗം ഉപഭോക്താക്കൾക്ക് കൈമാറലും തപാൽ വകുപ്പ് നിർവഹിക്കും.
മുംബയിലെ ആസ്ഥാനത്ത് നടന്ന ധാരണാപത്രം ഒപ്പുവയ്ക്കൽ ചടങ്ങിൽ എൽ.ഐ.സി ചെയർമാൻ എം.ആർ. കുമാർ, മാനേജിംഗ് ഡയറക്ടർമാരായ മിനി ഐപ്പ്, മുകേഷ് കുമാർ ഗുപ്ത, രാജ്കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രവീൺകുമാർ, പോസ്റ്റൽ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അജയ് കുമാർ റോയ്, പോസ്റ്റ് മാസ്റ്റർ ജനറൽ ടി.എം. ശ്രീലത തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |