SignIn
Kerala Kaumudi Online
Friday, 20 September 2024 10.54 PM IST

മെഡലുമായ് ശ്രീജേഷ്, അഭിനന്ദിച്ച് മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page

sreejesh

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സ് മെഡൽ ജേതാവ് പി.ആർ. ശ്രീജേഷിന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദനപ്പൂക്കൾ സമ്മാനിച്ചു. ഇന്നലെ രാവിലെ മന്ത്രി വി.ശിവൻകുട്ടിയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ശ്രീജേഷിനെ മുഖ്യമന്ത്രി ഊഷ്മളമായി സ്വീകരിച്ചു. ഒളിമ്പിക്സ് മെഡൽ നേടിയശേഷം വിദ്യാഭ്യാസ വകുപ്പിൻെറ ആദരവ് ഏറ്റുവാങ്ങാൻ തിരുവനന്തപുരത്തെത്തിയതായിരുന്നു ശ്രീജേഷ്. ഒളിമ്പിക്സ് മെഡൽ മുഖ്യമന്ത്രിയെ കാണിച്ചു. മുഖ്യമന്ത്രി അത് കയ്യിലേന്തി ശ്രീജേഷിനനെ അഭിനന്ദിച്ചു. ആ ചിത്രം മുഖ്യമന്ത്രി ഫേസ്ബുക്കിലും പങ്കുവച്ചു.

ഇന്ത്യൻ ഹോക്കി ടീമിന്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷെന്നും ഇന്ത്യൻ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവനയാണ് അദ്ദേഹം നൽകിയതെന്നും മുഖ്യമന്ത്രി കുറിച്ചു. ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കു വയ്ക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ശ്രീജേഷ് ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റു

ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പും ഗംഭീര സ്വീകരണം നൽകി ആദരിച്ചു. രാവിലെ തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ സെക്രട്ടേറിയറ്റിൽ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആസ്ഥാനത്തേക്ക് ആനയിച്ചു. വഴിയോരത്ത് കാത്ത് നിന്നവർ റോസാപ്പൂക്കൾ പ്രിയ താരത്തിന് നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി സ്‌പോർട്‌സ് ഓർഗനൈസർ തസ്തികയിലായിരുന്നു ശ്രീജേഷ് ജോലിചെയ്തിരുന്നത്. ഒളിമ്പിക്സ് മെഡൽ നേട്ടത്തിന് ശേഷം സർക്കാർ നൽകിയ സ്ഥാനക്കയറ്റമായ വിദ്യാഭ്യാസ വകുപ്പ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് ജോയിന്റ് ഡയറക്ടറായി ശ്രീജേഷ് ഇന്നലെ ചുമതലയേറ്റു.

പുതിയ പദവി കൂടുതൽ ഉത്തരവാദിത്വം നിറഞ്ഞതാണെന്നും മികച്ച നേട്ടത്തിനായി പരിശ്രമിക്കുമെന്നും ചുമതലയേറ്റ ശേഷം ശ്രീജേഷ് പറഞ്ഞു. കൂടുതൽ താരങ്ങളെ കേരളത്തിൽ നിന്നും ഒളിമ്പിക്‌സ് ലെവലിൽ എത്തിക്കാൻ ശ്രമിക്കും. ഹോക്കി പരിശീലനത്തിനായി സ്‌കൂളുകളിൽ ടർഫുകൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജീവൻബാബു.കെ എന്നിവർക്കൊപ്പം വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടർമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

കാ​യി​ക​ ​പ്ര​തി​ഭ​ക​ളു​ടെ​ ​ജീ​വി​തം​ ​ക​രി​ക്കു​ല​ത്തി​ൽ​പ്പെ​ടു​ത്തും​:​ ​ മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

​ ​കാ​യി​ക​ ​പ്ര​തി​ഭ​ക​ളാ​യ​ ​വ്യ​ക്തി​ക​ളു​ടെ​ ​ജീ​വ​ച​രി​ത്രം​ ​പ​ഠി​ക്കു​ന്ന​തി​നും​ ​മ​ന​സി​ലാ​ക്കു​ന്ന​തി​നു​മാ​യി​ ​സ്‌​കൂ​ൾ​ ​ക​രി​ക്കു​ല​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ ​കാ​ര്യം​ ​പ​രി​ഗ​ണി​ക്കു​മെ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.​ .​ ​ശ്രീ​ജേ​ഷി​ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ന​ൽ​കി​യ​ ​ആ​ദ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.
കേ​ര​ള​ത്തി​ന്റേ​യും​ ​ഇ​ന്ത്യ​യു​ടേ​യും​ ​അ​ഭി​മാ​ന​മാ​യ​ ​ശ്രീ​ജേ​ഷി​ന്റെ​ ​ജീ​വി​തം​ ​കു​ട്ടി​ക​ൾ​ക്ക് ​മാ​തൃ​ക​യാ​വേ​ണ്ട​താ​ണെ​ന്നും​ ​മ​ന്ത്രി​ ​ചൂണ്ടിക്കാട്ടി.​ ശ്രീ​ജേ​ഷി​ന് ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​റാ​യി​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കി​യ​ ​ഉ​ത്ത​ര​വ് ​മ​ന്ത്രി​ ​ന​ൽ​കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, SREEJESH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.