SignIn
Kerala Kaumudi Online
Tuesday, 24 May 2022 12.22 AM IST

സദാനന്ദ പൈ സ്മാരക പുരസ്‌കാരം പന്ന്യൻ രവീന്ദ്രന് സമ്മാനിച്ചു

pannayan
സദാനന്ദ പൈ സ്മാരക പുരസ്‌കാരം പന്ന്യൻ രവീന്ദ്രന് സമ്മാനിച്ചു

കരിവെള്ളൂർ: സ്വാതന്ത്ര്യ സമര സേനാനിയും കരിവെള്ളൂർ സമരനായകരിൽ പ്രമുഖനും സി.പി.ഐ സംസ്ഥാന കൗൺസിൽ ഓഫീസായ എം.എൻ. സ്മാരകത്തിൽ ദീർഘകാലം ഓഫീസ് സെക്രട്ടറിയുമായിരുന്ന കെ.വി സദാനന്ദ പൈയുടെ പേരിലുള്ള പ്രഥമ സ്മാരക പുരസ്‌കാരം സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി പന്ന്യൻ രവീന്ദ്രന് സമ്മാനിച്ചു. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കരിവെള്ളൂർ ഏവൺ ക്ലബ്ല് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വി .ബാബു അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എ.വി. ലേജു, മണ്ഡലം സെക്രട്ടറി എം. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു
കെ.ഇ മുകുന്ദൻ സ്വാഗതവും കെ.വിനോദ് കുമാർ നന്ദിയും പറഞ്ഞു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, PURASKARAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.