തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ 2020 ഒക്ടോബർ മുതൽ 2021 സെപ്തംബർ വരെയുള്ള നികുതി ഒഴിവാക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. സ്റ്റേജ് ,കോൺട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ജൂലായ് 1ന് ആരംഭിച്ച രണ്ടാം ക്വാർട്ടറിലെയും ഒക്ടോബർ 1ന് ആരംഭിക്കുന്ന മൂന്നാം ക്വാർട്ടറിലെയും വാഹന നികുതി അടയ്‌ക്കേണ്ട അവസാന തീയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ ക്വാർട്ടറിലെ നികുതി പൂർണമായും ഒഴിവാക്കിയിരുന്നു.