ബംഗളൂരു: കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 25 വയസായിരുന്നു. കുമ്പളഗോടുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ഫ്ളാറ്റിലെത്തിയ സുഹൃത്താണ് മൃതദേഹം കണ്ടത്.
മൂന്ന് തീയതികളിലായാണ് നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. ഞാൻ മാത്രമാണ് ഉത്തരവാദി. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. പല കാരണങ്ങൾ കൊണ്ടും മാനസികമായി ഞാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും എനിക്ക് മുന്നിൽ ഇല്ല. സഹായിച്ച എല്ലാവർക്കും നന്ദി - ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഈ മാസം 27, 28, 30 തീയതികളിലാണ് കുറിപ്പ് എഴുതിയത്.
ടെലിവിഷൻ പരമ്പരകളിലൂടെയാണ് സൗജന്യ പ്രശസ്തയായത്. ചില സിനിമകളിലും വേഷമിട്ടെങ്കിലും അധികം ശ്രദ്ധനേടാൻ കഴിഞ്ഞില്ല. ആത്മഹത്യയെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |