തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 15914 പേർക്ക് പുതുതായി കൊവിഡ് ബാധിച്ചു. 24 മണിക്കൂറിൽ 122 പേർ കൂടി രോഗം ബാധിച്ച് മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്തെ മരണനിരക്ക് കാൽ ലക്ഷം കഴിഞ്ഞു. ഇതു വരെ 25087 പേർ കേരളത്തിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 16,758 പേര് രോഗമുക്തി നേടി. ഇതോടെ നിലവിൽ 1,42,529 കേസുകളാണ് കേരളത്തിൽ ഉള്ളത്. ഇതിൽ 12 ശതമാനം കേസുകൾ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 15,073 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ ഉറവിടം വ്യക്തമല്ല. വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 74 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. സംസ്ഥാനത്ത് ഇതുവരെ 45,12,662 പേര് കൊവിഡില്‍ നിന്നും സുഖം പ്രാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |