കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട സേവാ സമർപ്പൺ അഭിയാന്റെ ഭാഗമായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഇന്ന് കൊല്ലത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അറിയിച്ചു. ലോക വയോജന ദിനമായ ഇന്ന് രാവിലെ 10ന് വിവിധ മേഖലകളിൽ നിന്നുള്ള എഴുപത്തിയൊന്ന് മുതിർന്ന വ്യക്തികളെ കൊല്ലം രാമൻകുളങ്ങര ബ്രിഹത് സേവാ ഹാളിൽ നടക്കുന്ന പരിപാടിയിൽ ആദരിക്കും. വൈകിട്ട് നാലിന് കരുനാഗപ്പള്ളി ആദിനാട് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ബി.ജെ.പിയിലേക്ക് വരുന്നവരെ സ്വീകരിക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ സേവാ സമർപ്പൺ പരിപാടിയുടെ ഭാഗമായി ആദരിക്കുമെന്നും ബി.ബി. ഗോപകുമാർ അറിയിച്ചു.