
കൊച്ചി: ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും 2,000 കടന്നു. ഇന്നലെ 2,332 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 2,286 പേർക്കും സമ്പർക്കം വഴിയാണ്.കുട്ടമ്പുഴ, കുമ്പളങ്ങി, വാഴക്കുളം, ശ്രീമൂലനഗരം, എടക്കാട്ടുവയൽ തുടങ്ങി 19 ഇടങ്ങളിൽ ഇന്നലെ അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തു.ഇന്നലെ നടന്ന കൊവിഡ് വാക്സിനേഷനിൽ 25,182 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 7,201 ആദ്യ ഡോസും, 17,981 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 23,504 ഡോസും, 1,391 ഡോസ് കൊവാക്‌സിനും 287 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
കൂടുതൽ
പള്ളിപ്പുറം- 88
തൃക്കാക്കര- 72
എളംകുന്നപ്പുഴ- 63
തൃപ്പൂണിത്തുറ- 61
കൂവപ്പടി- 60
ആകെ രോഗികൾ- 22,352
രോഗമുക്തി- 2,474
ടി.പി.ആർ- 16.14
വീടുകളിൽ നിരീക്ഷണത്തിൽ- 42,155
പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 14,452
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |