SignIn
Kerala Kaumudi Online
Saturday, 21 September 2024 1.59 AM IST

ബലൂണിൽ 152 അടി ഗാന്ധി ചിത്രം തീർക്കാൻ ഡാവിഞ്ചി സുരേഷ്

Increase Font Size Decrease Font Size Print Page
da-vinci

തിരുവനന്തപുരം: ഗാന്ധിജിയുടെ 152ാം ജന്മവാർഷികത്തിൽ ഒരു ലക്ഷം ബലൂണുകൾ ഉപയോഗിച്ച് 152 അടി ഉയരമുള്ള ഗാന്ധി ചിത്രം ഒരുക്കാൻ ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. ലോകത്തിൽ ബലൂൺ ഉപയോഗിച്ചുള്ള ഏറ്റവും വലിയ നിർമ്മിതിയും താൻ ചെയ്തതിൽ ഏറ്റവും വലുതുമായ ഗാന്ധി ചിത്രവുമായിരിക്കും ഇതെന്ന് സുരേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാവിലെ തുടങ്ങി ഗാന്ധിജയന്തി ദിനമായ ശനിയാഴ്ച രാവിലെ ഒൻപതോടെ ചിത്രം പൂർത്തിയാക്കാനാണ് ശ്രമം. ചിത്രത്തിന് 23,000 ചതുരശ്ര അടി വലിപ്പമുണ്ടാകും. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്), ആക്‌സോ എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, സ്മാർട്ട് സിറ്റി തിരുവനന്തപുരം, ലിമാക്സ് അഡ്വടൈസേഴ്സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ അറിയിച്ചു.

വ്യത്യസ്ത മാദ്ധ്യമങ്ങൾ ഉപയോഗിച്ച് ചിത്രരചന നടത്തി പ്രശസ്തനായ ഡാവിഞ്ചി സുരേഷിന്റെ 80ാമത്തെ ചിത്രമാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. കൂറ്റൻ രൂപത്തിന്റെ ചിത്രം വ്യക്തമാകാൻ ബുദ്ധിമുട്ടുള്ളതിനാൽ ഡ്രോൺ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ എൽ.ഇ.ഡി സ്‌ക്രീനുകൾ ക്രമീകരിക്കും. പൊതുജനങ്ങൾക്ക് വൈകിട്ട് അഞ്ചുവരെ പ്രവേശനം അനുവദിക്കും. വൈബിന്റെയും എൻ.എസ്.എസിന്റെയും 100ലധികം വോളന്റിയർമാർ സുരേഷിന് സഹായികളാകും. ഗിന്നസ് ബുക്ക്, ഏഷ്യൻ ബുക്ക് ഒഫ് വേൾഡ് റെക്കാഡ്സ്, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ് അധികൃതരും ഇവിടെയെത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DA VINCI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.