SignIn
Kerala Kaumudi Online
Friday, 03 May 2024 2.20 PM IST

അടവുമാറ്റി ബാങ്കിംഗ് തട്ടിപ്പുകാർ കളത്തിൽ

fg

കോലഞ്ചേരി: അടവുകൾ മാറ്റി പയറ്റി ബാങ്കിംഗ് തട്ടിപ്പുകാർ രംഗത്ത്. വിവിധ നമ്പറുകളിൽ നിന്ന്, താങ്കളു‌ടെ അക്കൗണ്ട് താത്ക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുന്നു, കെ.വൈ.സി പുതുക്കുക, അക്കൗണ്ട് പുനസ്ഥാപിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക തുടങ്ങിയ മെസേജ് ഫോണുകളിലേക്ക് അയയ്ക്കുന്നതാണ് പുതിയ രീതി. സംഭവം സത്യമാണെന്ന് കരുതി ആരെങ്കിലും ലിങ്ക് ഓപ്പൺ ചെയ്താൽ പണി പാളും. ഫോണിലെ മുഴുവൻ വിവരങ്ങളും ചോർത്തുന്നത് കൂടാതെ അക്കൗണ്ട് വിവരങ്ങൾ കൈമാറി പോയാൽ പണം പോകുമെന്നും ഉറപ്പ്. ബാങ്ക് കസ്റ്റമറുടെ രജിസ്റ്റേർഡ് ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പർ ചോർത്തിയെടുത്ത് നടുത്തുന്ന തട്ടിപ്പുകൾക്കെതിരെ ബാങ്കുകൾ വ്യാപകമായ പ്രചാരണം കൊടുത്തതോ‌ടെയാണ് തട്ടിപ്പുകാർ കളംമാറ്റിയത്.

ബാങ്ക് ഉപഭോക്താക്കളുടെ പണം തട്ടിയെടുക്കാൻ പല രീതികളാണ് ഇവർ സ്വീകരിക്കുന്നത്. ഒന്നു പരിക്ഷിച്ചു കഴിഞ്ഞാൽ മറ്റൊരു രീതിയിലായിരിക്കും അടുത്ത തട്ടിപ്പിനു കളമൊരുക്കുക. മൊബൈൽ സിം സജീവമാക്കുന്നതിൽ പോലും ഈ കവർച്ചാ സംഘം കടന്നു കയറിയിരുന്നു.

 വ്യാ‌ജനെ അറിയാം

ഫോണിലൂടെ അപരിചിതർക്ക് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും നൽകാതിരിക്കുകയാണ് തട്ടിപ്പിൽ വീഴാതിരിക്കാൻ ചെയ്യേണ്ടത്. ബാങ്കുകളിൽ നിന്ന് ഈ രീതിയിലുള്ള സന്ദേശങ്ങൾ നൽകാറുമില്ല. കെ.വൈ.സി ഫോൺ വഴി പുതുക്കാറില്ല. ബാങ്കിൽ നേരിട്ട് ഹാജരായാണ് ഇത് ചെയ്യേണ്ടത്. മൊബൈൽ ഫോൺ വഴി ഒരു ബാങ്കിൽ നിന്നും അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കില്ല. ഒ.ടി.പി, തിരിച്ചറിയൽ രേഖ നമ്പറുകൾ, അക്കൗണ്ട്നമ്പർ, മറ്റു വിവരങ്ങൾ ആർക്കും നൽകരുത്. രഹസ്യമായി സൂക്ഷിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.