SignIn
Kerala Kaumudi Online
Thursday, 28 March 2024 8.56 PM IST

'ഡിസൈൻ 21' യൂത്ത് ലീഗ് ജില്ലാ കാമ്പയിനു തുടക്കം

myl

  • കാലത്തെ നവീകരിക്കാന് യുവാക്കൾ മുന്നോട്ട് വരണം: സാദിഖലി തങ്ങൾ

മണ്ണാർക്കാട്: വർത്തമാന കാല വെല്ലുവിളികൾ അതിജീവിക്കാൻ യുവാക്കൾക്ക് കഴിയണമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. 'ആദർശ രാഷ്ട്രീയം അഭിമാന പ്രസ്ഥാനം ' എന്ന പ്രമേയത്തിൽ പാലക്കാട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന 'ഡിസൈൻ 21'
സംഘടനാ ശാക്തീകരണ കാമ്പയിൻ മണ്ണാർക്കാട് ഉൽഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂർ കോൽകളത്തിൽ അദ്ധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, ജില്ലാ പ്രസിഡന്റ് കളത്തിൽ അബ്ദുല്ല, സംസ്ഥാന കമ്മിറ്റി അംഗം പി.എം. അബ്ബാസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി. അൻവർ സാദത്ത്, ജില്ലാ ജനറൽ സെക്രട്ടറി പി.എം. മുസ്തഫ തങ്ങൾ, ട്രഷറർ റിയാസ് നാലകത്ത്, സീനിയർ വൈസ് പ്രസിഡന്റ് കെ പി എം സലീം സംസാരിച്ചു.
ലീഗ് നേതാക്കളായ പൊൻപാറ കൊയക്കുട്ടി, കല്ലടി അബൂബക്കർ, റഷീദ് ആലായൻ, ടി.എ. സലാം മാസ്റ്റർ, സി. മുഹമ്മദ് ബഷീർ സംബന്ധിച്ചു. മാടാല മുഹമ്മദലി, സൈദ് മീരാൻ ബാബു, നൗഷാദ് വെള്ളപ്പാടം, ഇഖ്ബാൽ ദുറാനി, റഷീദ് കൈപ്പുറം, ഉനൈസ് മാരായമംഗലം, ഇ.കെ. സമദ് മാസ്റ്റർ, അഡ്വ. നൗഫൽ കളത്തിൽ, അബ്ബാസ് ഹാജി പുതുനഗരം എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.