കോട്ടയം: ജില്ലയിൽ 894 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 884 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേർ രോഗബാധിതരായി. 1014 പേർ രോഗമുക്തരായി. 5487 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 208 പുരുഷൻമാരും 407 സ്ത്രീകളും 87 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 400 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5177 പേരാണ് ചികിത്സയിലുള്ളത്. 54623 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
കോട്ടയം : 72, മാഞ്ഞൂർ : 51, കൂരോപ്പട : 33, അകലക്കുന്നം : 29, തലയാഴം, കടുത്തുരുത്തി : 28, കുമരകം : 26,
ഏറ്റുമാനൂർ : 25 എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |