SignIn
Kerala Kaumudi Online
Tuesday, 05 July 2022 2.29 PM IST

കോട്ടയം-നിലമ്പൂർ എക്സ്പ്രസ്: സ്റ്റോപ്പുകൾ രണ്ടെണ്ണം; യാത്രക്കാർ വലയും

train

പെരിന്തൽമണ്ണ: യാത്രക്കാരുടെ കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് നിലമ്പൂർ -ഷൊർണ്ണൂർ പാതയിൽ ഈ മാസം ഏഴ് മുതൽ സർവീസ് പുനഃരാരംഭിക്കുന്ന കോട്ടയം - നിലമ്പൂർ സ്പെഷൽ എക്സ്പ്രസിന് ആകെയുള്ളത് രണ്ട് സ്റ്റോപ്പുകൾ മാത്രം. ഷൊർണൂരിനും നിലമ്പൂരിനും ഇടയിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. നേരത്തെ വാടാനാംകുറിശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടികപ്പുലം, എന്നീ എട്ട് സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടായിരുന്നു. 200 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകളെ കേന്ദ്ര സർക്കാർ സ്പെഷൽ ട്രെയിനുകളാക്കി ഉയർത്തിയതിൽ കോട്ടയും പാസഞ്ചറും ഉൾപ്പെട്ടിരുന്നു. കൊവിഡിന് ശേഷം രാജ്യത്ത് പാസഞ്ചർ ട്രെയിനുകളുടെ സർവീസ് തുടങ്ങിയിട്ടില്ല. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കൂടുതൽ ദൂരം ഓടുന്ന പാസഞ്ചർ ട്രെയിനുകളെ സ്പെഷൽ എക്സ്പ്രസുകളാക്കി ഉയർത്തിയത്. എക്സ്പ്രസായതോടെ സ്റ്റോപ്പുകൾ കൂട്ടത്തോടെ വെട്ടിയത് യാത്രക്കാർക്ക് കടുത്ത ദുരിതമാവും.

എക്സ്പ്രസാക്കി ഉയർത്തപ്പെട്ട മറ്റ് ട്രെയിനുകളെല്ലാം സർവീസ് തുടങ്ങിയപ്പോഴും നിലമ്പൂർ - കോട്ടയം എക്സ്പ്രസ് മാത്രം സർവീസ് നടത്തിയിരുന്നില്ല. ട്രെയിൻ യാത്രക്കാരുടെ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമടക്കം കടുത്ത പ്രതിഷേധ സമരങ്ങളുമായി വന്നതോടെ കഴിഞ്ഞ ദിവസമാണ് റെയിൽവേ മന്ത്രാലയം കോട്ടയം എക്സ്പ്രസിന് പച്ചക്കൊടി വീശിയത്. ഇതോടെ ഷൊർണ്ണൂർ - നിലമ്പൂർ റൂട്ടിലെ യാത്രക്കാർ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ നിലവിലെ സ്ഥിതിയിൽ രണ്ടിടങ്ങളിൽ മാത്രമേ സ്റ്റോപ്പൊള്ളൂ എന്നത് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് വല്ലപ്പുഴ, മേലാറ്റൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പില്ലാത്തത് ജനങ്ങളെ ഏറെ വലയ്ക്കും.

ചെർപ്പുളശേരി, കൊപ്പം ഭാഗങ്ങളിലുള്ളവർക്ക് വല്ലപ്പുഴയിൽ നിന്നും പാണ്ടിക്കാട്, മഞ്ചേരി ഭാഗങ്ങളിലുള്ളവർക്ക് മേലാറ്റൂരിൽ നിന്നും ട്രെയിൻ കയറാനാവും. കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങൾ കൂടിയാണിത്. 67 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണൂർ -നിലമ്പൂർ പാതയിൽ പത്ത് സ്റ്റേഷനുകളാണുള്ളത്. ഇതിൽ നാല് സ്റ്റേഷനുകളിലെങ്കിലും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കൂടാതെ മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യണമെന്നതും യാത്രക്കാരെ വലക്കും. ആശ്വാസത്തിന് പകരം ആശങ്കയാണ് പുതിയ വണ്ടിയുടെ വരവോടെ ജനങ്ങൾക്കുണ്ടാവുക. അടിയന്തിരമായി വല്ലപ്പുഴ, മേലാറ്റൂർ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.