ചെർപ്പുളശ്ശേരി: ചിക്കാഗോയിലെ ക്ഷേത്രത്തിൽ പരിപാടി അവതരിപ്പാക്കാൻ കൊണ്ടുപോകാമെന്നും ഇവന്റ് കോഓർഡിനേറ്റർ ആക്കാമെന്നും പറഞ്ഞ് കലാകാരന്മാരിൽ നിന്ന് 1,95,800 രൂപ തട്ടിച്ച പ്രതി അറസ്റ്റിൽ. കൊപ്പം, ആമയൂർ വള്ളൂർ ലക്ഷ്മി സദൻ വീട്ടിൽ രവി നായരാണ് (48) അറസ്റ്റിലായത്.
മറ്റുപലരിൽ നിന്നുമായി സമാന രീതിയിൽ 5,61,100 രൂപ തട്ടിയെടുത്തതായി ചെർപ്പുളശ്ശേരി സി.ഐ എം. സുജിത് പറഞ്ഞു. മംഗലാപുരത്തിന് സമീപം ഒളിവിലായായിരുന്ന പ്രതിയെ എസ്.ഐ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.